Skip to main content

വാർത്താവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

 കാക്കനാട് : കേരള മീഡിയ അക്കാദമി കോളേജ്/ ഹയർസെക്കന്ററി തലം
കേന്ദ്രീകരിച്ച് പലസ്തീൻ വിഷയത്തിൽ സംഘടിപ്പിക്കുന്ന
വാർത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി 2024
ജനുവരി 10 വരെ നീട്ടി.
കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ
ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക്
യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ്
അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.
മത്സരാർത്ഥികൾ അഞ്ച് മിനിറ്റിൽ കുറയാത്ത വാർത്താ
ബുള്ളറ്റിൻ തയ്യാറാക്കി അവതരിപ്പിച്ച് അയക്കണം.
വായിച്ച വാർത്തകൾ ഇമെയിൽ മുഖേന അയക്കാവു രീതിയിൽ
എംപി4 (ങജ4) ഫോർമാറ്റിൽ ആയിരിക്കണം അയക്കേണ്ടത്.
പത്രവാർത്തകൾ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്.
മത്സരാർത്ഥികളുടെ വാർത്തകൾ തയ്യാറാക്കുന്നതിലുള്ള
അഭിരുചിയും സർഗ്ഗശേഷിയും അവതരണ മികവുമാണ്
പരിഗണിക്കുക. മത്സരത്തിനായി മുതിർന്നവരുടെ സഹായം
സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കൽ ഒഴികെ)
താത്പര്യമുള്ളവർ 2024 ജനുവരി 10ന് വൈകുന്നേരം അഞ്ച്
മണിക്ക് മുമ്പ് വാർത്താ ബുള്ളറ്റിൻ തങ്ങളുടെ പേരും
മേൽവിലാസവും ഫോൺനമ്പറും സഹിതം
mediaclub.gov@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കോ
9633214169 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99633214169, 0471-2726275,
0484-2422275

date