Skip to main content

സൗജന്യ ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്), ആസാപ്പ്  മുഖേനയും ഓൺ ലൈൻ ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് ആൻഡ്അഡ്വടൈസിങ്  ഡിസൈൻ  എന്ന വിഷയത്തിൽ    മൂന്നുമാസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
 മത്സ്യത്തൊഴിലാളി കുടുംബരജിസ്റ്ററിൽ അംഗത്വവും 21നും 35നും ഇടയിൽ പ്രായവുമുള്ള ബിരുദധാരികളായ  പെൺകുട്ടികൾക്കാണ് പ്രവേശനം. ഓൺലൈൻ പരിശീലനം പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും സാഫ് യൂണിറ്റുകളിൽ ആറു മാസം സൗജന്യ പ്രായോഗിക പരിശീലനവും നൽകും. നാലു  വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. അപേക്ഷാഫോറം  സാഫിന്റെ ജില്ല നോഡൽ  ഓഫീസുകളിലും സാഫിന്റെ   വെബ്‌സൈറ്റിലും (www.safkerala.org    )  ലഭിക്കുന്നതാണ്, അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. 
കൂടുതൽ വിവരങ്ങൾക്ക് : 8089508487,  9526880456.

date