Skip to main content

സായാഹ്ന ഓപിയിലേക്ക് എംബിബിഎസ് ബിരുദധാരിയെ വേണം

ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ  സായാഹ്ന ഓ.പി നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. 20 ന്  (ബുധനാഴ്ച) രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തു. എംബിബിഎസ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തിച്ചേരണമെന്ന് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

date