Skip to main content
കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ

കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ കായംകുളം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍  അധ്യക്ഷയായി.
അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍, കായംകുളം കാര്‍ഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ജിസി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ കെ.ജെ. മേഴ്‌സി മോഡറേറ്ററായി. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ല കോഡിനേറ്റര്‍ കെ.എസ്. രാജേഷ്, സെമിനാര്‍ സബ് കമ്മിറ്റി കണ്‍വീനറായ ജില്ല പ്ലാനിംഗ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, അമ്പലപ്പുഴ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷൈസ്, ഐ.സി.ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസര്‍ മായാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date