Skip to main content

മാലിന്യമുക്തം നവകേരളം: അവലോകന യോഗം ചേർന്നു

കോട്ടയം: ജില്ലയിലെ 33 പഞ്ചായത്തുകൾ ഹരിതകർമസേനയുടെ 90 ശതമാനം യൂസർ ഫീ എന്ന നേട്ടത്തിലേക്ക് എത്തിയതായി മാലിന്യമുക്തം നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റ് അവലോകനയോഗം വിലയിരുത്തി. കളക്‌ട്രേറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ കാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ യോഗത്തിലാണ് വിലയിരുത്തൽ. ഇതുവരെ നടത്തിയ കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തി. രണ്ടാംഘട്ട മാലിന്യമുക്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതല സംഘാടകസമിതി ചേരാനും നിയോജക മണ്ഡല സംഘാടകസമിതി ചേരാനും തീരുമാനിച്ചു. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ജില്ലാ കാമ്പയിൻ കോ- ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, പി.സി.ബി. അസിസ്റ്റന്റ് എൻജിനീയർ എം. ഹസീന മുംതാസ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ കോ- ഓർഡിനേറ്റർ പ്രിയങ്ക പ്രകാശ്, ലൈഫ്  ജില്ലാ മിഷൻ കോഓർഡിനേറ്റർ ഷെറഫ് പി.ഹംസ, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date