Skip to main content

മീറ്റിംഗ്‌ ഹാൾ ഉദ്ഘാടനം ചെയ്തു

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗ്രാമപഞ്ചായത്ത്‌ മീറ്റിംഗ്‌ ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. 

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ചിപ്പി മനോജ്‌ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ സി കെ ശശി, ഇ എം ശ്രീജിത്ത്‌, ബിന്ദു വത്സൻ, പഞ്ചായത്തംഗം കെ എ ജോസ്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date