Skip to main content

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

 

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കായുള്ള പോത്തിൻകുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത വിതരണം  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ചു.

ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുംപെട്ട വനിതകളായ ഗുണഭോക്താക്കൾക്കാണ് പോത്തൻകുട്ടികളെ വിതരണം ചെയ്തത്. 

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു പി സോമനാഥൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ലിനി എന്നിവർ സംസാരിച്ചു. വെറ്റിനറി സർജൻ ഡോക്ടർ ജെറീഷ് പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രദോഷ് സ്വാഗതവും വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ മോഹന്ദാസ് നന്ദിയും പറഞ്ഞു.

date