Skip to main content

അറിയിപ്പുകൾ

 

പേർസണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സ് 

കേന്ദ്ര സംസ്ഥാന  സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി ഡി യു ജി കെ വൈ  മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന  ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് കണ്ണൂർ, വയനാട് ,കോഴിക്കോട്  ,കാസറഗോഡ്  ജില്ലകളിലെ  പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന  യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക്  മുൻഗണന.  പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും  സൗജന്യം. ഫോൺ :  9072668543. 

രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ ഉള്ള  കേരള  അക്കാദമി ഫോർ സ്‌കിൽസ്  എക്സലൻസ് ജില്ലയിലെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൗശൽ കേന്ദ്രയിൽ പുതുതായി ആരംഭിക്കുന്ന കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ്  കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത - ബിരുദം. പ്രായപരിധി - 20-35 വയസ്സ്.  ഫോൺ : 7560835086 

ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറൽ നഴ്സിങ്ങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്കു മാത്രമേ അവാർഡിനു അർഹതയുളളു. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതാണ്. 

നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം 

നെഹ്റു  യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15 നും 29 നും ഇടയിൽ  പ്രായമുള്ള യുവജനങ്ങൾക്കായി വികസിത  ഭാരത്  @ 2047 എന്ന വിഷയത്തിൽ  പ്രസംഗ മത്സരം നടത്തുന്നു.  ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം  ലഭിക്കും. സംസ്ഥാന തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ, അൻപതിനായിരം രൂപ,  ഇരുപത്തയ്യായിരം രൂപ സമ്മാനം യഥാക്രമം ലഭിക്കുന്നതാണ്. മലയാളം,  ഇംഗ്ലീഷ്  ഹിന്ദി എന്നീ ഭാഷകളിൽ  മത്സരിക്കാവുന്നതാണ്.  പങ്കെടുക്കാൻ  താല്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 9.30ന്  ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. യൂത്ത്  ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യണം. വരുമ്പോൾ നിർബന്ധമായും ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.  ഫോൺ : 9447752234 

സൗജന്യ പരിശീലനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  ജനുവരി മാസത്തിൽ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന്  (30 ദിവസം) അപേക്ഷ ക്ഷണിച്ചു. 18നും45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി ഒമ്പത്. ഫോൺ : 9447276470, 0495  2432470 

അപേക്ഷ ക്ഷണിച്ചു 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജനുവരി മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി / പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314 

നാഷണൽ അപ്രന്റീസ്ഷിപ്പ്  മേള

കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴിൽ  നൈപുണ്യ വകുപ്പും ചേർന്ന് കോഴിക്കോട് ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ യിൽ  ജനുവരി എട്ടിന് നടത്തുന്നു.  മേളയോടനുബന്ധിച്ച്  വിവിധ സെക്ടറുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു. പ്രസ്തുത മേളയിൽ ഗവ./പ്രൈവറ്റ്/എസ് സി ഡി ഡി  ഐ.ടി.ഐ യോഗ്യയതയുള്ള എല്ലാ  ട്രെയിനികൾക്കും  പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും അപ്രന്റീസ് ട്രെയിനികളെ നിയമിക്കുകയും ഓൺലൈൻ കോൺട്രാക്ടുകൾ ഒപ്പ് വെക്കുന്നതുമാണ്. ഫോൺ : 0495 2370289, 9495317445 

സംരംഭകത്വ വികസന പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി 15 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 22ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 10ന് മുമ്പായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര, കൊയിലാണ്ടി,കോഴിക്കോട് താലൂക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2765770   

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം ) (കാറ്റഗറി ന.727/2022) തസ്തികയ്ക്കായി 2023 ഡിസംബർ 21ന് നിലവിൽ വന്ന് ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in 

സാങ്കേതിക സമിതി യോഗം

ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മരം കൊണ്ട് നിർമ്മിച്ച യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ നിർമ്മിതമാക്കുന്ന പദ്ധതി, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ ഫൈബർ നിർമ്മിതമാക്കുന്ന പദ്ധതി എന്നിവയിൽ അർഹരായ അപേക്ഷകളിന്മേൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന സാങ്കേതിക സമിതി യോഗം ജനുവരി നാലിന് രാവിലെ 11  മണിക്ക് വെസ്റ്റ്ഹിൽ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ നടക്കും. മത്സ്യഭവനുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയിലെ അർഹരായ ഗുണഭോകതാക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date