Skip to main content

നവ ചേതന പദ്ധതി: ജില്ലാതല ഉദ്ഘാടനം അഞ്ചിന്

കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പട്ടിക ജാതി പഠിതാക്കൾക്കുള്ള നാലാം തരം തുല്യതാ പദ്ധതി 'നവ ചേതന'യുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ പത്തിന് വേങ്ങര പരപ്പൻ ചിന കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കും. വിവിധ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രവർത്തകരും പഠിതാക്കളും പരിപാടിയിൽ സംബന്ധിക്കും. ജില്ലയിൽ പരപ്പനങ്ങാടി, മഞ്ചേരി നഗരസഭകളിലും, മൊറയൂർ, വണ്ടൂർ, തിരുവാലി, തൃക്കലങ്ങോട്, പോരൂർ, പാണ്ടിക്കാട്, മമ്പാട്, ഏലംകുളം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് നവചേതന തുല്യതാ പദ്ധതി നടപ്പാക്കുന്നത്. നവചേതന പദ്ധതി നടപ്പിലാക്കുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതിക്കായി പ്രത്യേകം ഇൻസ്ട്രക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇൻസ്ട്രക്ടർമാർക്കും പ്രേരക്മാർക്കും ഡയറ്റിന്റെ സഹകരണത്തോടെ പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.

date