Skip to main content

ജി.എസ്.ടി:  മാർച്ച് 31 വരെയുള്ള ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ  നൽകാം 

 

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017  എന്നിവ പ്രകാരം 2023 മാർച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ 2024 ജനുവരി 31 വരെ നികുതിദായകർക്ക് അവസരം. ഇതുവഴി അപ്പീൽ തീർപ്പാകുന്നത് വരെ റിക്കവറി നടപടികളിൽ നിന്നും സ്റ്റേ വാങ്ങാനും കഴിയും.

ഉത്തരവ് തീയ്യതിക്കു 90 ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യേണ്ടതായിരുന്നെങ്കിലും ചില നികുതി ദായകർക്ക് ഇതിന് കഴിഞ്ഞിട്ടില്ല. അപ്പീൽ നൽകാത്ത കേസുകളിൽ  സ്റ്റേ നടപടി ഇല്ലാത്തതിനാൽ കുടിശിക പിരിക്കാവുന്നതാണ്.

 കൂടുതൽ വിവരങ്ങൾക്ക്  സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സേസ് ആൻഡ് കസ്റ്റംസ് നോട്ടിഫിക്കേഷൻ നം. 53/2023 പരിശോധിക്കുക. കുടിശ്ശിക വിവരങ്ങൾ അറിയുന്നതിന് ജി.എസ്. ടി പോർട്ടലിൽ Services >Ledgers>Electronic Liability Register>Part II:Other than return related liabilities എന്ന വഴിയോ, ഓഫീസിൽ നേരിട്ട് ഹാജരാവുകയോ ചെയ്യാമെന്ന് ഡെപ്യൂട്ടി കമ്മീഷണർ (അരിയർ റിക്കവറി)/സ്റ്റേറ്റ് ടാക്സ് ഓഫീസർ അറിയിച്ചു.

date