Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2023-24 വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന്  ടെൻഡറുകൾ ക്ഷണിക്കുന്നു.

ടെൻഡർ നൽകുന്ന കവറിന് പുറത്ത് വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ടെൻഡർ   എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായോ, 0485-2810018 എന്ന നമ്പറിലോ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

date