Skip to main content

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

2024-2025 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ സെമിനാർ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഹെലൻ ഫ്രാൻസിസ്, ജോണി വാളിപ്ലാക്കൽ എന്നിവർ സംസാരിച്ചു. വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്,  നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ  തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് നന്ദിയും പറഞ്ഞു.

date