Skip to main content

ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം: സ്കൂളുകളിൽ സന്ദർശനം നടത്തി

 

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ
'ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം' പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ, എയിഡഡ് സ്കൂളുകളിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നേതൃത്വത്തിലായിരുന്നു സന്ദർശനം.

സ്കൂളുകളിലെ ശുചിത്വം വിലയിരുത്തി ഗ്രേഡിംഗ് നൽകുന്നതിനൊപ്പം
 ജൈവ, അജൈവ മാലിന്യങ്ങൾ ഏറ്റവും ആധുനിക രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന തരത്തിലുള്ള ശുചിത്വ സംവിധാനങ്ങൾ ഓരോ സ്കൂളിലും നിർണ്ണയിക്കുക, വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി വിവിധ തലങ്ങളിലുള്ള ഫണ്ടുകൾ സംയോജിപ്പിച്ച് നടപ്പിലാക്കുക എന്നിവയാണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയത്തിലൂടെ വിഭാവനം ചെയ്യുന്നത്.

അൺ എയിഡഡ് സ്കൂളുകൾ, അങ്കണവാടികൾ, ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രധാന ടൗണുകൾ, പാരലൽ കോളേജുകൾ,
വലിയ സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സമുച്ചയങ്ങൾ, ഭക്ഷണശാലകൾ, സംരംഭങ്ങൾ എന്നിവയും പരിശോധിച്ച് സമ്പൂർണ്ണ ശുചിത്വസൗകര്യങ്ങൾ ഒരുക്കുന്നതിനും പൊതു ഇടങ്ങൾ വലിച്ചെറിയൽ മുക്തമാക്കുന്നതിനും നടപടി സ്വീകരിക്കും. 

സന്ദർശനത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സത്യൻ മേപ്പയ്യൂർ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സൽന ലാൽ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date