Skip to main content

ഗ്രോത്ത് പള്‍സ്; സംരംഭകത്വ പരിശീലന പരിപാടി

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 16 മുതല്‍ 20 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി. ക്യാമ്പസിലാണ് പരിശീലനം. സംരംഭമേഖലയില്‍ അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റര്‍ജി, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്,  ജി.എസ്.ടി. ടാക്സേഷന്‍, ഓപ്പറേഷനല്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ്, ടീം മാനേജ്മെന്റ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലനം. താല്പര്യമുള്ളവര്‍ക്ക് http://kied info/training-calender/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ജനുവരി 12. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890,  2550322, 7012376994

date