Skip to main content
ഹരിപ്പാട് ബ്ലോക്ക്തല ഭിന്നശേഷി കലാമേള

ഹരിപ്പാട് ബ്ലോക്ക്തല ഭിന്നശേഷി കലാമേള

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ്. ഹരിപ്പാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഭിന്നശേഷി കലാമേള ശലഭക്കൂട്ടം 2023-24 സംഘടിപ്പിച്ചു. മണ്ണാറശാല സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. അനസ്അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. പ്രസാദ്കുമാര്‍, എസ്. സുധിലാല്‍, ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസര്‍ എസ്. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

date