Skip to main content

'ആകാശമിഠായി'; ആര്യാട് ഭിന്നശേഷി കലോത്സവം അരങ്ങേറി

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം 'ആകാശമിഠായി' കൈതത്തില്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി കളക്ടര്‍ എച്ച്. രൂപേഷ് മുഖ്യാതിഥിയായി.

പുന്നപ്ര ജ്യോതി കുമാറിന്റെ നേതൃത്വത്തില്‍ കലാ കൗതുക സാംസ്‌കാരിക സദസ്സും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങളും നടത്തി. ജില്ല പഞ്ചായത്ത് അംഗം ആര്‍.റിയാസ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സന്തോഷ് ലാല്‍, ബിപിന്‍ രാജ്, കെ.എ. അശ്വിനി, പഞ്ചായത്ത് അംഗങ്ങളായ കവിത ഹരിദാസ്, രവീന്ദ്രദാസ്, ആര്യാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫ്രെഷി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷനൂജ, ആര്യാട് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഏലിയാമ്മ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സോന തുടങ്ങിയവര്‍ പങ്കെടുത്തു.

date