Skip to main content

സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം: നിയമസഭ സമിതി തെളിവെടുപ്പ് ഇന്ന്  -പുതിയ പരാതികള്‍ സ്വീകരിക്കും

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് നിയമസഭാസമിതി തെളിവെടുപ്പ് ഇന്ന് (ജനുവരി എട്ട്) ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  യു. പ്രതിഭ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ രാവിലെ 10.30-ന് ചേരുന്ന യോഗത്തില്‍ നിയമസഭ സമിതി അംഗങ്ങള്‍ പങ്കെടുക്കും. സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളില്‍ പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് പുതിയ പരാതികളും സ്വീകരിക്കും. 

യോഗത്തിനു ശേഷം ആലപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിരം, സാന്ത്വന്‍ സ്പെഷ്യല്‍ സ്‌കൂള്‍, ജെന്‍ഡര്‍ പാര്‍ക്ക്, കുടുംബശ്രീ യൂണിറ്റ്, ശിശുക്ഷേമ സമിതി, അമ്മത്തൊട്ടില്‍, വനിതാ ശിശു ആശുപത്രി, ജുവനൈല്‍  ജസ്റ്റിസ് ഹോം, കെയര്‍ ഹോം ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

date