Skip to main content

രണ്ടാം വിള ജലസേചനം: വാളയാർ ഡാം ഇന്ന് വൈകീട്ട് തുറക്കും

രണ്ടാംവിള ജലസേചനത്തിനായി വാളയാര്‍ പദ്ധതിയില്‍നിന്നുള്ള ഒന്നാംഘട്ട ജലവിതരണത്തിനായി ഇന്ന് (ജനുവരി 8)വൈകിട്ട് അഞ്ചിന് വാളയാര്‍ ഡാം തുറക്കും. ജനുവരി 13 ന് രാവിലെ എട്ട് വരെ പള്ളത്തേരി ഭാഗത്തേക്കും അതേദിവസം രാവിലെ എട്ട് മുതല്‍ പുതുശ്ശേരി ഭാഗത്തേക്കും ജലവിതരണം നടത്തും. ജനുവരി 15 ന് വൈകിട്ട് അഞ്ചിന് ഡാം അടക്കാനും പി.എ.സി യോഗത്തില്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date