Skip to main content
ചങ്ങാതി പദ്ധതി

'ചങ്ങാതി' പദ്ധതിക്ക് പനമരത്ത് തുടക്കം

സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. നിരക്ഷരര്‍, മലയാളം അറിയാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഹമാരി മലയാളം പാഠാവലി ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. പദ്ധതിക്ക് നേതൃത്വം നല്‍കാന്‍  ഇന്‍സ്ട്രകര്‍മാരെ നിയോഗിക്കും. പനമരം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.എം ആസ്യക്ക് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്  പദ്ധതി രൂപരേഖ കൈമാറി. പനമരം ഗവ ഹൈസ്‌കൂള്‍ പരിസരത്ത് ഇന്ന് (ഞായര്‍ )പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വ്വേ ആരംഭിക്കും. സാക്ഷരതാ പ്രേരക്മാരുടെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍, പനമരം ഗവ.പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സര്‍വ്വേയില്‍ പങ്കെടുക്കും.

 

date