Skip to main content

സിദ്ധ ദിനാചരണം നടത്തി

7-ാ മത് ദേശീയ സിദ്ധാ ദിനാചരണം, പ്രാണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത നിര്‍വഹിച്ചു.കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്കായി നാഡി പരിശോധന രോഗനിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, സിദ്ധ ബോധവത്കരണ ക്ലാസ്സ്, ഔഷധസസ്യ- പോസ്റ്റര്‍ പ്രദര്‍ശനം, സിദ്ധ മലയാളം പുസ്തക പ്രദര്‍ശനം എന്നിവ നടന്നു. പരിപാടിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍ അദ്ധ്യക്ഷനായി.  ഡോ.ജി.അരുണ്‍ കുമാര്‍, ഡോ. ഇ.ആര്‍ ശ്രീരാജ്, ഡോ.അരുണ്‍ ബേബി എന്നിവര്‍ പങ്കെടുത്തു.

 

date