Skip to main content

വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഭവന കുടിവെള്ള ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. വൈത്തിരി ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എല്‍സി ജോര്‍ജ്ജ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസിന് നല്‍കി പ്രകാശനം ചെയ്തു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ തോമസ് , ഒ.ജിനിഷ, എന്‍.ഒ ദേവസി, മെമ്പര്‍ ജ്യോതിഷ് കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എം. രവി ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date