Post Category
ദേശീയ ബാലികാ ദിനാചരണം
ദേശീയ ബാലികാദിനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മഞ്ചേരി ജി.ജി.എച്ച്.എസ്.എസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഫലവൃക്ഷതൈ വിതരണം ചെയ്തു. സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി ആശാമോള്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. അലി, എച്ച്.എം കെ. മധുസൂദനന്, പി.ടി.എ പ്രസിഡന്റ് യൂസഫ് മേച്ചേരി എന്നിവര്‍ സംസാരിച്ചു. ബാലികാ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനികള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ സുബൈദ, കൗണ്‍സിലര്‍ എല്‍സി, അഡ്വ. പ്രേമ രാജീവ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments