Skip to main content

ബൾക് ലോൺ വിതരണം

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തിൽ ബൾക് ലോൺ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം എ.ജി.എം മുഹമ്മദ്‌ ഹനീഫ മുഖ്യാതിഥിയായി. വള്ളിക്കുന്ന് സി ഡി.എസിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽ നിന്ന് ലഭിച്ച 2.85  കോടി  രൂപ 56 അയൽക്കൂട്ടങ്ങൾക്കാണ് വിതരണം ചെയ്തത്.
കുടുംബശ്രീ ജില്ലാമിഷന്റെ തനത് പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ശശി കുമാർ മാസ്റ്റർ എ.കെ രാധ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജനി ,ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാരായ പ്രതിഭ, അമൃത, അക്കൗണ്ടന്റ് വി. സുഷിത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൺവീനർ ഗിരിജ നന്ദി പറഞ്ഞു.

date