Skip to main content

അറിയിപ്പുകൾ 

 

ദർഘാസുകൾ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്  2023-24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന മരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിച്ചു. ദർഘാസ് 
ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയ്യതി  : ഫെബ്രുവരി 19 വൈകീട്ട് അഞ്ച് മണി. ഫെബ്രുവരി 21 ന്  വൈകീട്ട് അഞ്ച് മണിക്ക് ദർഘാസുകൾ ഓൺലൈനായി തുറക്കുന്നതാണ്.  ഫോൺ : 0496 2590232   

വാക്ക്  ഇൻ ഇൻറർവ്യൂ

നാഷണൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻറ് വെൽനസ്സ് സെൻററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത്  വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻറെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ : 0495-2923213  nam.kerala.gov.in 

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിങ് വകുപ്പിലെ ലൈൻ മാൻ ഫസ്റ്റ് എൻസിഎ എസ് സി സി സി ആൻഡ് ധീവര  (കാറ്റഗറി നം.346/2022 ആൻഡ് 347/2022 ) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി 22ന് നിലവിൽ വന്ന സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in 

ലേലം ചെയ്യുന്നു
 
കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടിലെ തെങ്ങുകളിൽ നിന്ന് 2024 കലണ്ടർ വർഷത്തിൽ നാളികേരം വിളവെടുക്കുന്നതിനുള്ള അധികാരം ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ : 0495 2414579 

കൂടിക്കാഴ്ച 

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള മാർക്കറ്റിംഗ് മാനേജർ, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർ, എച്ച്,ആർ ഇന്റേൺ (യോഗ്യത എം.ബി.എ/ ബിരുദം), സർവ്വീസ് അഡ്വൈസർ, സർവ്വീസ് അഡ്വൈസർ ട്രെയിനി (യോഗ്യത ഏഞ്ചിനീയറിംഗ്/ഐ.ടി.ഐ/ഡിപ്ലോമ), ടെക്നീഷ്യൻ, അസിസ്റ്റന്റ് ടെക്നീഷ്യൻ, സ്പെയർ ഇൻ ചാർജ്ജ്, സ്പെയർ അസിസ്റ്റന്റ് (യോഗ്യത -ഐ ടി ഐ), സെയിൽസ് എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യുട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ്സ് ഡവലപ്പമെന്റ് അസോസിയേറ്റ്സ് (യോഗ്യത - ബിരുദം) കസ്റ്റമർ റിലേഷൻ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത - പ്ലസ് ടു) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി : 35 വയസ്സ്.  ഫോൺ : 0495 -2370176

date