Skip to main content

പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കണം : ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ

പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതുംവായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻസ്പോട്സ് ലേഖകൻപത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും  അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു  അധ്യക്ഷനായിരുന്നു.   ഗായികയും സിനിമാതാരവുമായ രമ്യാനമ്പീശൻ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി അനിൽഭാസ്‌കർദി ഫോർത്ത് ന്യൂസ് മാനേജിംഗ് ഡയറക്ടർ റിക്സൺ എടത്തിൽഗാനരചിയിതാവ് ഷിബുചക്രവർത്തിസിനിമാതാരം രഞ്ജിനിമുതിർന്ന പത്രപ്രവർത്തകൻ എ.എൻ രവീന്ദ്രദാസ്അക്കാദമി ജനറൽ കൗൺസിൽ മെമ്പറും ജീവൻ ടിവി എം.ഡി യുമായ ബേബി മാത്യുഅസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 638/2024

date