Skip to main content

മിനിമം വേതനം തെളിവെടുപ്പ് 13 ന്

 

 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്‌ക്കരണം സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തുവാനും സര്‍ക്കാരിനെ ഉപദേശിക്കുവാനുമുളള കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം  ഫെബ്രുവരി 13 ന്       രാവിലെ 11  ന് കുമളി ഹോളിഡേ ഹോമില്‍ നടക്കും. പ്രസ്തുത തെളിവെടുപ്പ് യോഗത്തില്‍ ഇടുക്കി ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും, തൊഴിലാളികളും പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍  അറിയിച്ചു. 

 

 

date