Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു

 

 

ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിന് ഫെബ്രുവരി 21 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിലവിലുളള രണ്ട് ഒഴിവിലേക്ക് 179 ദിവസത്തേക്കാണ് നിയമനം.  എസ്എസ്എല്‍സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.  കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ക്കും, ജില്ലാ ആശുപത്രി, ഇടുക്കി പരിസരപ്രദേശങ്ങളിലെ ആളുകള്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299574.  

 

 

date