Skip to main content

വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

 

ചൊക്ലി ഗ്രാമപഞ്ചായത്തിലെയും പാനൂര്‍ നഗരസഭയിലെയും നിര്‍മ്മാണം പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പ്രാദേശിക ഉദ്ഘാടനം മോന്താല്‍ പാലത്തില്‍ കെ പി മോഹനന്‍ എം എല്‍ എ നിര്‍വഹിച്ചു. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 
തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍പ്പെടുത്തി ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ് ഒന്നാം ഘട്ടം, രാമകൃഷ്ണ സ്‌കൂള്‍ നടക്കല്‍ കളത്തില്‍ മുക്ക്-നടയ്ക്കല്‍ പാലം റോഡ്, പാനൂര്‍ നഗരസഭയിലെ മോന്താല്‍പാലം പടന്നക്കര റോഡ് എന്നിവയാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ് ഒന്നാം ഘട്ട പ്രവൃത്തിക്ക് 50 ലക്ഷം രൂപ, രാമകൃഷ്ണ സ്‌കൂള്‍ നടക്കല്‍ കളത്തില്‍ മുക്ക് നടയ്ക്കല്‍ പാലം റോഡ് നവീകരണത്തിന് 1.43 കോടി രൂപ, മോന്താല്‍പാലം പടന്നക്കര റോഡിന് 71 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.
 
തലായി ഹാർബർ എൻജിനീയറിങ് ഡിവിഷൻ  അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. അബ്ദുൽ ജബ്ബാർ  റിപ്പോർട്ട് അവതരിപ്പിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ, പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഒ ചന്ദ്രൻ, പാനൂർ നഗരസഭാ കൗൺസിലർ എ എം രാജേഷ് മാസ്റ്റർ, ചൊക്ലി പഞ്ചായത്ത് അംഗം കെ ശ്രീജ, ബിന്ദു മോനാറത്ത്, കെ പ്രസന്ന ടീച്ചർ, പി പി രാമകൃഷ്ണൻ, കെ ഇ കുഞ്ഞബ്ദുള്ള, വി സുരേന്ദ്രൻ മാസ്റ്റർ, കെ കെ ധനഞ്ജയൻ, പി പ്രഭാകരൻ മാസ്റ്റർ, ജയചന്ദ്രൻ കരിയാട്, കെ മുസ്തഫ, സന്തോഷ് വി കരിയാട് തുടങ്ങിയവർ പങ്കെടുത്തു

date