Skip to main content

രാജ്യാന്തര വനിത ചലച്ചിത്രമേളയിൽ ഇന്ന്

 

ഓപ്പൺ ഫോറം : സിനിമയിലെ സ്ത്രീലൈംഗികതയുടെ പ്രതിനിധാനം 

കൊച്ചി:അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയോടനുബന്ധിച്ച്  ഇന്ന് (ഫെബ്രുവരി 11)  വൈകിട്ട് അഞ്ചിന് എറണാകുളം സവിത തിയേറ്ററിൽ 
“സിനിമയിലെ സ്ത്രീലൈംഗികതയുടെ പ്രതിനിധാനം” എന്ന വിഷയത്തിൽ ഓപ്പൺഫോറം നടത്തും. ചലച്ചിത്ര താരം ജോളി ചിറയത്ത് മോഡറേറ്ററാകും. സംവിധായകൻ ജിയോ ബേബി, ചലച്ചിത്ര നിരൂപക ഇന്ദുരാമ വാസുദേവൻ, അധ്യാപിക ആശ അച്ചി ജോസഫ്, തിരക്കഥാകൃത്ത്  സജീവ് പാഴൂർ, ഡോക്യൂമെന്ററി സംവിധായികരും രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ജേതാക്കളായ ലൂർദസ് എം സുപ്രിയ,ഗുർളീൻ ഗ്രിവൽ എന്നിവർ പങ്കെടുക്കും.

date