Skip to main content

സ്ത്രീ ശാക്തീകരണ സിനികളുമായി അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള  മൂന്നാം ദിവസത്തിലേക്ക്

 

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ദൃശ്യവൽക്കരി ക്കുന്നതിനും ഉതകുന്ന നിരവധി ചലച്ചിത്ര പ്രദർശനങ്ങളുമായി അഞ്ചാമത്  രാജ്യാന്തര വനിതാ  ചലച്ചിത്ര മേള  മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 മുതൽ 13 വരെ  സവിത സംഗീത തീയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കും.
 ഫെബ്രുവരി 12 തിങ്കളാഴ്ച്ച സവിത തിയേറ്ററിൽ രാവിലെ  9.30 ന് 
സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ 2023 ൽ ഓഡിയൻസ് അവാർഡ് നേടിയ മറിയം കേഷവാർസിൻ്റെ 'ദ പേർഷ്യൻ വേർഷൻ,9.45 ന് സംഗീത തിയേറ്ററിൽ സാറ ഗോമസിൻ്റെ ഡോക്യു-ഫിക്ഷൻ മൂവി 'ഇൻ എ സെർടൈൻ വേ’, ഉച്ചയ്ക്ക് 12.00 ന് സവിത തീയേറ്ററിൽ   വെനീസ് ഫിലിം ഫെസ്റ്റിവലിൽ പീപ്പിൾസ് ചോയ്സ് അവാർഡ് നേടിയ ഡെൽഫിൻ ഗിറാർഡിൻ്റെ ആദ്യ ഫീച്ചർ ചിത്രമായ "ത്രൂ ദ നൈറ്റ്”, എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
12:15 ന് സംഗീത തീയേറ്ററിൽ 
2023 -ൽ  ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചറിനുള്ള സതർലാൻഡ് അവാർഡ് നേടിയ  മിക്ക ഗുസ്താഫ്സൺൻ്റെ ചിത്രമായ ‘പാരഡൈസ് ഈസ് ബേണിംഗ്’  എന്ന സിനിമയും 3. 30 ന്  സവിത തിയേറ്ററിൽ ഡോക്യുമെന്ററികളായ, നൗഷീൻ ഘാൻ സംവിധാനം ചെയ്ത ' ലാൻ്റ് ഓഫ് മൈ ഡ്രീമ്സ്,  ഗുർലീൻ ഗ്രെവാളിൻ്റ  'സംവേർ നിയർ ആൻഡ് ഫാർ' കൂടാതെ  ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയിൽ സ്പെഷ്യൽ മെൻഷൻ ഷോർട് ഡോക്യുമെൻററി അവാർഡ് നേടിയ ലോർഡെസ് എം സുപ്രിയയുടെ 'വാട്ട് ഡു ഐ ഡു ആഫ്റ്റർ യു’  എന്നിവയും ആയിരിക്കും പ്രദർശിപ്പിക്കുന്നത്.
  3.00 മണിക്ക് സംഗീത തീയേറ്ററിൽ ദിവാ ഷാ യുടെ സംവിധാനത്തിൽ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ  ന്യൂ ഡയറക്‌ടേഴ്‌സ് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ എൻട്രി  ചിത്രമായ “ബഹദൂർ ദി ബ്രേവ്”,എന്നി സിനിമയും 
സവിത തീയേറ്ററിൽ 7:00 മണിക്ക്  ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച, മാരിയാനാ അരിയാഗയും സാന്റിയാഗോ അരിയാഗയും ചേർന്ന് സംവിധാനം ചെയ്ത  “അപ്പോൺ ഓപ്പൺ സ്കൈ എന്ന ചിത്രവും ,7.15  ന് സംഗീത തിയേറ്ററിൽ റെനി നാദർ മെസ്സോറയും ജോവോ സലാവിസയും ചേർന്ന് സംവിധാനം ചെയ്ത   സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ "ദി ബ്യുരിറ്റി ഫ്ലവർ", എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കുന്നതാണ്.

date