Skip to main content

തൃപ്പൂണിത്തുറ പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 4 പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

 

അതിൽ മൂന്നുപേരെ പൊള്ളൽ ഐ.സി. യു വിലും ഒരാളെ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .ഐ. സി. യു വിൽ പ്രവേശിപ്പിച്ചവരുടെ  നില ഗുരുതരമായി തുടരുന്നു. നാലുപേരുടെയും പേരും ലഭ്യമായ വിവരങ്ങളും ചുവടെ ചേർക്കുന്നു. ദിവാകരൻ (55), ആനന്ദൻ (69), മടവൂർ ശാസ്താവട്ടം സ്വദേശി ആദർശ് (28), കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49) എന്നിവരാണ്.

ഇവർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നു.

ഡോ. ഗണേഷ് മോഹൻ
മെഡിക്കൽ സൂപ്രണ്ട്
ഗവ. മെഡിക്കൽ കോളേജ്
എറണാകുളം

date