Skip to main content

കിക്മ എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിന് കീഴില്‍ തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ (ഫുള്‍ടൈം) 2024-26 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 14 ന് രവിലെ 10 മുതല്‍ 12 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷ ഫോറം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9074646459 വെബ്‌സൈറ്റ് ; www.kicma.ac.in

date