Skip to main content

അദാലത്ത് 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികട് അദാലത്ത് ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയപദ്ധതികള്‍ എന്നിവ വ്യക്തമാക്കും.

 പരാതികള്‍ സ്പീഡ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേനയോ ro.kollam@epfindia.gov.in ലോ ഫെബ്രുവരി 15നകം പി എഫ് ഓഫീസില്‍ സമര്‍പ്പിക്കണം. തത്സമയപരാതി രജിസ്‌ട്രേഷനുമുണ്ട്. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കുളള സംശയങ്ങളും പരാതികളും പരിഗണിക്കും. ഫോണ്‍- 0474 2767645, 2751872.

date