Skip to main content
ഹരിത ഭവനവും ഹരിത ഉപഭോഗവും; ജില്ലാതല ക്യാമ്പയിൻ

ഹരിത ഭവനവും ഹരിത ഉപഭോഗവും; ജില്ലാതല ക്യാമ്പയിൻ

നവകേരളം കർമപദ്ധതി രണ്ട്, ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ മഹിളാ പ്രധാൻ എസ് എ എസ് ഏജൻ്റുമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മാലിന്യ പരിപാലനം, ജല- ഊർജസംരക്ഷണം, പരിസര ശുചീകരണം, ജൈവ സംസ്കാരത്തിലൂടെ എല്ലാ മേഖലകളിലുമുള്ള ഹരിത ഉപഭോഗം എന്നിവ നടപ്പാക്കി ഭാവി തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹരിത ഭവനവും ഹരിത ഉപഭോഗവും എന്ന ക്യാമ്പയിനിലൂടെ 243000 ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപകരുടെ കുടുംബങ്ങളിൽ സന്ദേശം എത്തിക്കും.

ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ വി പി ബിജു അധ്യക്ഷനായി. നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ സി ദ്വിദിക പദ്ധതി വിശദീകരിച്ചു. റിസോഴ്സ്പേഴ്സൺ സി ആർ ചെറിയാൻ പരിശീലന ക്ലാസ് നയിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മഹിളാ പ്രധാൻ ഏജന്റ് കെ വി സന്ധ്യ, ദേശീയ സമ്പാദ്യ പദ്ധതി സീനിയർ ക്ലർക്ക് മനോദ് ഡി മാറോക്കി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date