Post Category
അറിയിപ്പുകൾ
പി.എസ്.സി അറിയിപ്പ്
കോഴിക്കോട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നമ്പര്‍: 721/222) തസ്തികയുടെ അഭിമുഖത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 16ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ലൂബ്രിക്കന്റ് ഐറ്റംസ് വിതരണം ചെയ്യാന്‍ കരാറുകാരില്‍ നിന്നും മുദ്രവെച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് പ്രമാണങ്ങള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 23 ഉച്ച ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ദര്‍ഘാസുകള്‍ തുറക്കുന്നതാണ്. ഫോണ്‍ : 0495 2414863.
date
- Log in to post comments