Skip to main content

നമസ്‌തേ ക്യാമ്പയിന്‍ ഫെബ്രുവരി 14ന്

സെപ്‌റ്റേജ് സീവേജ് മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം പുനരധിവാസം, ക്ഷേമ പദ്ധതികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനായി നമസ്‌തേ സ്‌കീമിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 14ന് രാവിലെ 11ന് നമസ്‌തേ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ക്യാമ്പയിനില്‍ എത്തി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കാസര്‍കോട് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04994 230051.

date