Skip to main content

രക്തദാന ക്യാമ്പ് നടത്തി

എരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ.ഐ.ടി.ഐ മടിക്കൈയിലെ നൈപുണ്യ കര്‍മ്മ സേന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ഡൊണേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐ.ടി.ഐയില്‍ രക്തദാന ക്യാമ്പ് നടത്തി. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്തദാനം നടത്തി. ജില്ലാ ആശുപത്രിയിലെ ഡോ.അബീറ അസീസ്, കൗണ്‍സിലര്‍ അരുണ്‍ ബേബി, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി.പി.മധു, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ കെ.എ.ശ്രീദേവി, നൈപുണ്യ കര്‍മ്മസേന കോര്‍ഡിനേറ്റര്‍ ബി.വി.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

date