Skip to main content

കലോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക്കിൽ മൂന്നാം സ്ഥാനം നേടിയ  ലാംനീൽഹിംഗ് കിപ്ജനെ  കിപ്ജനെ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു

 

 

കാസർകോട് മുന്നാട് നടക്കുന്ന കണ്ണൂർ യൂണിവേസ്‌റിറ്റി യൂണിയൻ കലോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക്കിൽ മൂന്നാം സ്ഥാനം നേടിയ 

ലാംനീൽഹിംഗ് കിപ്ജനെ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു. കലോത്സവ നഗരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

തളിപ്പറമ്പ് കില ഐ.പി.പി.എൽ കോളജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.

 

മണിപ്പൂരിൽ കലാപത്തെ തുടർന്ന് പഠനം നിലച്ചു പോകുന്ന സാഹചര്യത്തിൽ കേരളത്തിൽ പഠനത്തിനെത്തിയ വിദ്യാർഥിയാണ് കാസർകോട് മുന്നാട് നടക്കുന്ന കണ്ണൂർ യൂണിവേസ്‌റിറ്റി യൂണിയൻ കലോത്സവത്തിലെ മൽസരത്തിൽ പങ്കെടുത്തത്.

date