Skip to main content

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദുര്‍ഗ്ഗാ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമതി അദ്ധ്യക്ഷ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി.രാംദാസ് മുഖ്യപ്രഭാഷണം  നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഡ്‌ഗെ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ.ഷാന്റി, കാഞ്ഞങ്ങാട്  ജില്ലാ ആശുപത്രി സൂപ്രണ്ട്  എം.പി.ജീജ,  ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.വി.രാമദാസന്‍, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി  സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്ത്, കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡണ്ട് ഡോ.വി.സുരേശന്‍, ഐ.എ.പി  ഡോ.ബിപിന്‍ കെ നായര്‍, പി.ടി.എ പ്രസിഡണ്ട് വി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി.പ്രശാന്ത് നന്ദിയും പറഞ്ഞു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അങ്കണ്‍വാടികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് ഒന്ന് മുതല്‍ 19 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തത്. ജില്ലയിൽ ഇന്ന് 241614 കുട്ടികൾക്ക് ഗുളിക വിതരണം ചെയ്തു. ഫെബ്രുവരി 8ന് മരുന്ന്   കഴിക്കാന്‍   സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് മോപ്പ് അപ്പ് ദിനത്തിന് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണ്‍വാടികള്‍ വഴി ഗുളിക കഴിക്കാവുന്നതാണ് .

date