Skip to main content

നവകേരളസദസ്സിലെ നിവേദനം കുട്ടികള്‍ക്ക് കൈത്താങ്ങായി

നവകേരളസദസ്സില്‍ ലഭിച്ച നിവേദനത്തിന് പരിഹാരം. 3 കുട്ടികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ധനസഹായവും ഒരുകുട്ടിക്ക് കിന്‍ഷിപ്പ് ഫോസ്റ്റര്‍കെയര്‍ ധനസഹായവും നല്‍കാന്‍ തീരുമാനമായി. വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ കീഴില്‍ മിഷന്‍ വാത്സല്യ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജില്ലാ സ്പോണ്‍സര്‍ഷിപ് ആന്റ് ഫോസ്റ്റര്‍ കെയര്‍ അപ്രൂവല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്.

കൂടാതെ സെന്‍ട്രല്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 73 കുട്ടികള്‍ക്കും സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 48 കുട്ടികള്‍ക്കും കോവിഡ്മൂലം പൂര്‍ണമായും അനാഥമായ ജില്ലയിലെ 5 കുട്ടികള്‍ക്കും പ്രതിമാസ സ്പോണ്‍സര്‍ഷിപ്പ് ധനസഹായം നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. കിന്‍ഷിപ്പ് ഫോസ്റ്റര്‍കെയര്‍ ഇനത്തില്‍ 25 കുട്ടികള്‍ക്കും പ്രതിമാസ ധനസഹായം നല്‍കും.

യോഗത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ എ.ശ്രീജിത്ത്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ്, സി.ആര്‍.ഡി ഡയറക്ടര്‍ ഡോ.സി.ശശികുമാര്‍, സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി സോഷ്യല്‍വര്‍ക്കര്‍ പി.അനന്യ, ഡി.സി.പി.യു ജീവനക്കാരായ സനില, സുനിത, അനുശ്രീ, പുഷ്പ എന്നിവര്‍ പങ്കെടുത്തു.

date