Skip to main content

നെറ്റ് സീറോ കാര്‍ബണ്‍ ഫെബ്രുവരി ഒമ്പതിന്

കേരളം ജനങ്ങളിലൂടെ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ പരിശീലനവും കാര്‍ബണ്‍ തുലിത ഇടപെടലുകള്‍ പ്രവര്‍ത്തന ആസൂത്രണവും 'നെറ്റ് സീറോ കാര്‍ബണ്‍' ഫെബ്രുവരി 9ന് വെള്ളിയാഴ്ച്ച രാവിലെ 10ന് നടക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്തും ഹരിത കേരളാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ നെറ്റ് സീറോ കാര്‍ബണ്‍ നടപ്പാക്കുക. 2023-24 വാര്‍ഷിക പദ്ധതിയില്‍ നെറ്റ് സീറോ കാര്‍ബണ്‍ സംബന്ധിച്ച് പ്രൊജക്ട് അംഗീകരിച്ച് ഏകോപിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനവും നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കലും ഇതിന്റെ ഭാഗമാണ്. ഘടകസ്ഥാപനങ്ങളിലെ ഊര്‍ജ്ജ ഓഡിറ്റ് തുടര്‍ന്ന് നടക്കും. ഡി.പി.സി ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വിശിഷ്ടാതിഥിയാകും. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍, എന്ത് എന്തിന് എന്ന വിഷയത്തില്‍ റിട്ട.പ്രിന്‍സിപ്പാള്‍, കോര്‍ ഗ്രൂപ്പ് അംഗം പ്രൊഫസര്‍ എം.ഗോപാലന്‍, നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണണന്‍, ഏറ്റെടുക്കാവുന്ന പ്രൊജക്ടുകള്‍ എന്ന വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍ സുനില്‍ കുമാര്‍ ഫിലിപ്പ് എന്നിവര്‍ ക്ലാസ്സെടുക്കും.

date