Skip to main content

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ'; കോര്‍ഗ്രൂപ്പ് പരിശീലനവും കാര്‍ബണ്‍ തുലിത നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കലും

ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനും സംയുക്തമായി നടത്തുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിനിന്റെ ഭാഗമായി കോര്‍ഗ്രൂപ്പ് പരിശീലനവും കാര്‍ബണ്‍ തുലിത നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്‍പതിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ത്, എന്തിന്, നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്, ഏറ്റെടുക്കാവുന്ന വിഷയങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും.

date