Skip to main content

പട്ടികജാതി, പട്ടിക വർഗ്ഗ കമ്മീഷൻ അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ മുൻപാകെ നിലവിലുള്ള പരാതികളിൽ തീർപ്പു കൽപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ ഫെബ്രുവരി 27, 28, 29 തീയതികളിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇഎംഎസ് സ്മാരക ഹാളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് അദാലത്ത്. കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും പരാതി എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. അദാലത്തിൽ കമ്മീഷൻ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യൂ, വനം, വിദ്യാഭ്യാസ, പഞ്ചായത്ത്, ആരോഗ്യ, സഹകരണ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

date