Skip to main content

ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഗവ.ഐ.ടി.ഐ കളമശ്ശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ : അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം കളമശ്ശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സായ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്. എൻ.റ്റി.സി ഇൻ മെക്കാനിക് ഡീസൽ / മെക്കാനിക് മോട്ടോർ വെഹിക്കിൾ കോഴ്സ് പാസായവർക്കും, മൂന്നു വർഷത്തെ  പ്രവൃത്തി  പരിചയമുള്ളവർക്കും അപേക്ഷിക്കാം. ഫോൺ :04842557275, 9847964698

date