Skip to main content

ഐമുറി ഗവ. യു.പി സ്കൂളിൽ പുതിയ കെട്ടിട്ടം ഒരുങ്ങുന്നു;  നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

 

ഐമുറി ഗവൺമെന്റ് യു.പി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങുകയാണ്. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.

ആറുമാസത്തിനകം കെട്ടിട നിർമ്മാണം പൂർത്തിയാക്കി സ്കൂളിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ സ്‌കൂളിനായി കൂടുതൽ തുക അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു.

മൂന്ന് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ ആധുനിക നിലവാരത്തിലാണ് കെട്ടിട്ടം ഒരുക്കുന്നുന്നത്. ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം  പൊളിച്ചു നീക്കിയിരുന്നു. നിലവിൽ 133 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് പുതിയ കെട്ടിടം വലിയ മുതൽക്കൂട്ടാകും.

date