Skip to main content

ഇലഞ്ഞിയിൽ ചോളം വിളഞ്ഞു 

 

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയിൽ, മുത്തോലപുരം എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീതി അനിൽ നിർവഹിച്ചു. 

ആദ്യ സീസണിൽ കൃഷി തുടങ്ങിയതിനാൽ മികച്ച വിളവ് ലഭിച്ചതായി കർഷകൻ പറഞ്ഞു.
വൈസ് പ്രസിഡന്റ്‌ എം പി ജോസഫ്, കൃഷി ഓഫീസർ എൽദോസ് എബ്രഹാം, കൃഷി അസിസ്റ്റന്റ് എ എസ്  സുഗന്തിമോൾ എന്നിവർ പങ്കെടുത്തു. 
ചോളം ആവശ്യമുള്ള വർക്ക് 9947310528 നമ്പറിൽ ബന്ധപ്പെടാം.

date