Post Category
മെഡിക്കൽ ബോർഡ് പുറപ്പെടുവിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ
12-02-2024 ൽ തൃപ്പൂണിത്തുറ പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ അപകടത്തിൽപെട്ട് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് രോഗികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
മടവൂർപാറ , ശാസ്താവട്ടം സ്വദേശി ആദർശ് (28), തെന്മല, ഇടമണ്ണ കൊല്ലം സ്വദേശി ആനന്ദൻ (69), പാരിപ്പള്ളി കൊല്ലം സ്വദേശി അനിൽ (50). എന്നിവരാണ്.
ഇന്നലെ (12/02/2024) രാത്രി മധു (60) വയസ്സ് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിലവിൽ മൂന്ന് രോഗികളും പൊള്ളൽ ഐ. സി. യു വിൽ വിദഗ്ദ്ധ ചികിത്സയിലാണ്.വെടിക്കോപ്പു സ്ഫോടനവും തീപൊള്ളലിനെയും തുടർന്ന് അവയവങ്ങളിൽ ഉണ്ടായ കേടുപാകളുടെ ചികിത്സ തുടരുന്നു എന്നാൽ ഈ അപകട നില തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഡോ. പ്രതാപ് എസ്
പ്രിൻസിപ്പാൾ
ഗവ. മെഡിക്കൽ കോളേജ്
എറണാകുളം
date
- Log in to post comments