Skip to main content

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്‍, ഒല്ലൂക്കര, വില്‍വട്ടം സോണല്‍ പ്രദേശം) അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍  ഒല്ലൂക്കര അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വര്‍ക്കര്‍ തസ്തികയുടെ യോഗ്യത- പത്താം ക്ലാസ് പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം. എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് രണ്ടു വരെ അപേക്ഷകള്‍ ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.

date