Skip to main content
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ ടര്‍ഫ് മണ്ണഞ്ചേരിയില്‍ 

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ ടര്‍ഫ് മണ്ണഞ്ചേരിയില്‍ 

ആലപ്പുഴ: മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്‌പോര്‍ട്‌സ് ടര്‍ഫ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ടര്‍ഫ് നിര്‍മിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്തിന്റെ സ്‌പോര്‍ട്‌സാണ് ലഹരി പദ്ധതിയിലുള്‍പ്പെടുത്തി 50 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ടര്‍ഫിന്റെ നിര്‍മാണം. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു. വോളിബോള്‍, ബാറ്റ്മിന്റണ്‍ കോര്‍ട്ടുകളും ഉദ്ഘാടനത്തിന് തയാറായി.

40 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമുള്ള ടര്‍ഫ് കായിക വകുപ്പിന്റെ നിയമ പ്രകാരമുള്ള മൂന്ന് പാളി സംവിധാനത്തിലാണ് നിര്‍മിച്ചത്. മേല്‍ത്തട്ടില്‍ കോണ്‍ക്രീറ്റിന് പകരം എംസാന്‍ഡ് നിറച്ച ശേഷമാണ് മാറ്റ് വിരിച്ചത്. ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായാണ് ടറഫിന് തുക അനുവദിച്ചത്. 

ടര്‍ഫിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ കഴിയുമെന്ന് ജില്ല പഞ്ചായത്തംഗം ആര്‍.റിയാസ് പറഞ്ഞു. മികച്ച കായിക നിലവാരം പുലര്‍ത്തുന്ന കുട്ടികളാണ് മണ്ണഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്നത്. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി മുന്‍കൂര്‍ അനുമതിയോടെ ഇവിടെ കളിക്കാനും പരിശീലനത്തിനും സാധിക്കും. ഫുട്‌ബോള്‍ കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് ബേസ് ബോള്‍, ഹാന്‍ഡ് ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ഉള്‍പ്പടെയുള്ളവയും കളിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

date