Skip to main content
കുന്നേല്‍ പുതുക്കരി റോഡ് നിര്‍മ്മാണത്തിന് തുടക്കം

കുന്നേല്‍ പുതുക്കരി റോഡ് നിര്‍മ്മാണത്തിന് തുടക്കം

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ 
കുന്നേല്‍ പുതുക്കരി റോഡ് നിര്‍മ്മാണത്തിന് തുടക്കം. തുണ്ടില്‍ ജങ്ഷന് സമീപം ചേര്‍ന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് 72 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. 520 മീറ്ററാണ് നീളം.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. സിയാദ്, അംഗങ്ങളായ നിഷ മനോജ്, കെ. മനോജ് കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാര്‍മിലി ഷാഫി തുടങ്ങിയവര്‍പങ്കെടുത്തു.
 

date